ശസ്ത്രക്രിയാ പിഴവ്; ഡോക്ടറും ആശുപത്രിയും 16.8 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

തൃശൂർ: മൂത്രാശയക്കല്ല് ശസ്ത്രക്രിയയെ തുടർന്ന് നിത്യരോഗിയായി മാറിയ മിണാലൂർ കുറാഞ്ചേരി കിഴക്കേ തെരുവില്‍ വീട്ടില്‍ കെ. എ. ഷമീറിന് (45) 16,80,367 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി. ഡോക്ടറും ആശുപത്രിയും ചേർന്നാണ് തുക നല്‍കേണ്ടത്.

ടി. ബാബു പ്രസിഡൻ്റും ശ്രീജ എസ്, രാംമോഹൻ ആർ എന്നിവർ അംഗങ്ങളുമായുള്ള കമ്മിഷനാണ് വിധി പറഞ്ഞത്.

തൃശൂർ അശ്വിനി ആശുപത്രിയിലെ ഡോ.എ.സി വേലായുധനെയാണ് ഷമീർ ശസ്ത്രക്രിയക്ക് സമീപിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം 2014 ജൂണ്‍ 19ന് അഡ്‌മിറ്റായ ഷമീറിൻ്റെ മൂത്രാശയക്കല്ല് നീക്കം ചെയ്തതായി ഡോ. എ.സി വേലായുധൻ അറിയിച്ചിരുന്നു. എന്നാല്‍ മൂത്രത്തിലൂടെ അമിതമായി രക്തം പോകാൻ തുടങ്ങി. കലശലായ വേദനയുമുണ്ടായി. തുടർന്ന് അശ്വിനി ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ജൂബിലി, ഗവ. മെഡിക്കല്‍ കോളേജുകജില്‍ തുടർചികിത്സ നടത്തിയെങ്കിലും വേദന മാറിയില്ല. ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുകയാണ്.

ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് മൂത്രാശയ ബ്ലാഡറിന്റെ നെക്ക് മുറിഞ്ഞതിനാല്‍ ജീവിതകാലം മുഴുവൻ വേദനയുണ്ടാകുമെന്നും മരണംവരെ തുടർചികിത്സ നടത്തേണ്ടി വരുമെന്നും ഡോക്ടർമാർ അറയിച്ചതായി ഷമീർ പറയുന്നു. ദാമ്ബത്യ ജീവിതം തകരാനും ഭാര്യയെ നഷ്ട്‌ടപ്പെടാനും ഇടയായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പിഴവ് തെളിയിക്കുന്ന 40 രേഖകള്‍ കമ്മിഷൻ മുമ്ബാകെ ഷമീർ ഹാജരാക്കിയിരുന്നു. പരാതിക്കാരനു വേണ്ടി അഡ്വ. കെ.ഡി ബാബു ഹാജരായി.

“ശസ്ത്രക്രിയാ പിഴവ് സംഭവിച്ചിട്ടില്ല. ഇക്കാര്യം മെഡിക്കല്‍ ബോർഡിൻ്റെ റിപ്പോർട്ടിലുണ്ട്. രോഗിക്ക് അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുള്ളതായാണ് വിവരം”.- ഡോ. വേലായുധൻ. “ശസ്ത്രക്രിയാ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടർമാർ മൊഴി നല്‍കിയിട്ടുണ്ട്. തുടർ ചകിത്സ നടത്തിയ ആശുപത്രികളിലെ ഡോക്ട‌ർമാരെ വിസ്ത‌രിച്ചിരുന്നു”. -അഡ്വ. കെ.ഡി.ബാബു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group