സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ഇന്ന് മുതൽ

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം ഇന്ന് മുതൽ പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ ആരംഭിക്കും.

അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണി മുതൽ പ്രതിനിധികളായി എത്തിച്ചേരുന്നവരുടെ റജിസ്‌ട്രേഷൻ ആരംഭിക്കും. അഞ്ച് മണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങൾ ദേവാലയത്തിൽ ഒരുമിച്ചുകൂടും.

തുടർന്ന് അസംബ്ലിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ നൽകും. മുൻ അസംബ്ലിയുടെ റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിക്കും. ഏഴുമണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തും. അത്താഴത്തിനും നിശാപ്രാർത്ഥനകൾക്കും ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്നിരിക്കുന്ന പ്രതിനിധികൾ പരസ്‌പരം പരിചയപ്പെടും. രാത്രി പത്തുമണിക്ക് അസംബ്ലിയുടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിക്കും.

പ്രാതിനിധ്യ സ്വഭാവത്തോടെ അല്മായരും സമർപ്പിതരും വൈദികരും പങ്കെടുക്കുന്ന ഈ സഭായോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിനിടയിലാണ് പിതാക്കന്മാർ എത്തിച്ചേരുന്നത് എന്നത് അസംബ്ലിയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m