തിരുസ്വരൂപം തകർത്ത സംഭവം :തൃശ്ശൂർ അതിരൂപത പ്രതിഷേധിച്ചു.

രാമനാഥപുരം: കഴിഞ്ഞ ദിവസം ഹോളി ട്രിനിറ്റി കത്തീഡ്രലിലെ വി. സെബസ്ത്യാനോസിന്റെ തിരുസ്വരൂപo തകർത്ത സംഭവം അതീവ ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് തൃശ്ശൂർ അതിരൂപത.

ഭാരതത്തിലെ ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും ദൈവാലയങ്ങൾക്കു മെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ ആശങ്കയുണ്ടെന്ന് തൃശ്ശൂർ അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

മതസൗഹാർദ്ദം തകർക്കുന്നതിനായി ആസൂത്രിതമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള പരസ്യമായ വെല്ലുവിളിയും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസൗഹാർദ്ദത്തിന്റെ ലംഘനവുമാണെന്ന് മാർ ടോണി നീലങ്കാവിൽ പ്രതിഷേധ യോഗത്തിൽ പ്രസ്താവിച്ചു.

ഓൺലൈനായി സംഘടിപ്പിച്ച യോഗം തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺ. തോമസ് കാക്കശ്ശേരി, മോൺ. ജോസ് വല്ലൂരാൻ, കത്തോലിക്കാ കോൺഗ്രസ്സ് ഡയറക്ടർ ഫാ. വർഗ്ഗീസ് കൂത്തൂർ, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. ഡൊമിനിക് തലക്കോടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ഡോ. മേരി റെജീന എന്നിവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group