പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ആദ്യമായി വിശുദ്ധിയുടെ പടവുകളിലേക്ക്…

ഇരുപതു വയസ് മാത്രമുള്ള ഒരു ചെറുപ്പക്കാരൻ ആദ്യമായി പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് വിശുദ്ധിയുടെ പടവുകളിലേക്ക് ഉയരുന്നു.ആ പയ്യന്റെ പേര് ആകാശ് ബഷീർ. ഇനി മുതൽ ‘ദൈവദാസൻ ആകാശ് ബഷീർ.

2015 മാർച്ച് 15 -ന് ലാഹോറിലെ സെന്റ് ജോൺസ് പള്ളിക്കു സമീപം നടന്ന ചാവേർ ആക്രമണത്തിൽ സ്വന്തം ജീവൻ നൽകികൊണ്ട് ബലിയർപ്പണത്തിന് വന്ന അനേകരുടെ ജീവൻ രക്ഷിച്ച ആ പയ്യന്റെ രക്തസാക്ഷിത്വം വത്തിക്കാൻ അംഗീകരിച്ചതായും ആകാശിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിയതായും
വി. ഡോൺ ബോസ്കോയുടെ തിരുനാൾ ദിനത്തിൽ ലാഹോർ ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ ഷാ, അറിയിച്ചു.

നിരവധി ക്രൈസ്തവ പീഡനങ്ങളിലൂടെ കടന്നു പോകുന്ന “പാക്കിസ്ഥാനിലെ  കത്തോലിക്കാ സഭക്ക് മഹത്തായ സുദിനമാണിതെന്ന് ലാഹോറിലെ വികാരി ജനറാൾ ഫാ. ഫ്രാൻസിസ് ഗുൽസാർ പറഞ്ഞു .

ഇപ്പോഴും പീഡനങ്ങളുടെ നടുവിൽ കഴിയുന്ന പാക്കിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രത്തിലെ കത്തോലിക്കാ മക്കൾ ഇനി മുതൽ ആദ്യ ദൈവദാസന്റെ മദ്ധ്യസ്ഥത യാചിച്ച്കൊണ്ട് പ്രാർത്ഥിച്ചു തുടങ്ങുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group