സ്വവര്‍ഗ വിവാഹം എന്ന പദപ്രയോഗം ഉചിതമല്ല : സീറോമലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി : സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരായി വ്യക്തിപരമായും, സ്വാര്‍ത്ഥതയോടെയും ഒത്തുവാസം നടത്തുന്നവരുടെ സ്വകാര്യ സ്വാതന്ത്ര്യ നീക്കങ്ങള്‍ക്ക് പരിപാവനമായ വിവാഹമെന്ന പദം ചേര്‍ത്ത് വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് സീറോമലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

സ്വവര്‍ഗ വാസത്തെ ശക്തമായി എതിര്‍ക്കുന്ന ക്രൈസ്തവ കാഴ്ചപ്പാടുകളെ വികലമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതിഷേധാര്‍ഹമാണെന്നും അപ്പോസ്തലേറ്റ് കൂട്ടിചേര്‍ത്തു.

ഒരേ ലിംഗത്തില്‍ പെടുന്നവര്‍ ഒരുമിച്ചു താമസിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വിവാഹമെന്ന പദം ഉപയോഗിക്കുന്നതു തെറ്റാണെന്ന് സീറോമലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.

ലോകമെങ്ങും പരമ്പരാഗതമായി പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ നിയമപരമായി നടത്തുന്നതാണ് വിവാഹം.സമൂഹത്തില്‍ വിവിധ തരത്തില്‍ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ഉണ്ടാകും. ഒപ്പംതന്നെ, സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരായി വ്യക്തിപരമായും സ്വാര്‍ത്ഥതയോടെയും ഒത്തുവാസം നടത്തുന്നവരുടെ സ്വകാര്യ സ്വാതന്ത്ര്യ നീക്കങ്ങള്‍ക്ക് പരിപാവനമായ വിവാഹമെന്ന പദം ചേര്‍ത്ത് വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണജനകമാണെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അറിയിച്ചു.

ഒത്തുവാസം,സ്വവര്‍ഗ പ്രണയം,സ്വവര്‍ഗ ജീവിതം ഇതുപോലുള്ള ഏതെങ്കിലും പദപ്രയോഗങ്ങള്‍ നിയമ-മാധ്യമ മേഖലയില്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാമല്ലോയെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
അഭിപ്രായപ്പെട്ടു.

സ്വവര്‍ഗ വാസം ആഗ്രഹിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞുള്ള സുപ്രീം കോടതിയുടെ നോട്ടീസിനു കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിന്റെ ധാര്‍മിക മുല്യങ്ങള്‍ക്കനുസരിച്ചു ഉചിതമായ മറുപടി നല്‍കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group