ഫാ. ഹാമലിന്റെ നാമകരണ നടപടികൾ പുരോഗമിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ലെബ്രൂണ്‍…

ദിവ്യബലിയര്‍പ്പണത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കഴുത്തറുത്തു കൊന്ന ഫാ. ജാക്വസ് ഹാമലിന്റെ അഞ്ചാം രക്തസാക്ഷിത്വ വാര്‍ഷികചരണ ത്തോടനുബന്ധിച്ച് ഫ്രാൻസിൽ നടന്ന പ്രത്യേക ദിവ്യബലിയിൽ ഫാ. ജാക്വസ് ഹാമലിന്റെ നാമകരണ നടപടികൾ പുരോഗമിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലെബ്രൂണ്‍ അറിയിച്ചു.മരണത്തിനുശേഷം അഞ്ചു വര്‍ഷം കഴിഞ്ഞേ നാമകരണ നടപടികള്‍ ആരംഭിക്കാറുള്ളൂവെങ്കിലും ഫാ. ജാക്വസ് ഹാമലിന്റെ കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രത്യേക അനുവാദം നല്‍കിയിരുന്നു. ഇതനുസരിച്ച് 2017 ഏപ്രില്‍ 13 ന് നാമകരണ നടപടികള്‍ക്കു തുടക്കമായിയെന്നും റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിക്കഴിഞ്ഞുവെന്നുo ആർച്ച് ബിഷപ്പ് അറിയിച്ചു.ഫാ.ഹാമല്‍ കൊല്ലപ്പെട്ട നോര്‍മാണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വെച്ച് നടന്ന അനുസ്മരണ ദിവ്യബലിയില്‍ റൂണിലെ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലെബ്രൂണ്‍ മുഖ്യ കാര്‍മ്മികനായിരുന്നു, ദിവ്യബലിയിലും തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തിലും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group