നന്ദിയോടെ മാർപാപ്പ കന്യകാമറിയത്തിന്റെ സന്നിധിയിൽ

വത്തിക്കാൻ സിറ്റി:പതിവുപോലെ തന്റെ ബഹ്റൈനിലേക്കുള്ള അപ്പോസ്തോലിക യാത്രയ്ക്കു ശേഷം നന്ദി പറയാൻ ഫ്രാൻസിസ് മാർപാപ്പ റോമിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസലിക്കയിലെത്തി.ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിനു ശേഷം ഞായറാഴ്ച വൈകുന്നേരം 4.30- നാണ് (പ്രാദേശിക സമയം) ഫ്രാൻസിസ് മാർപാപ്പ റോമിലെത്തിയത്. മുസ്ലിം ഭൂരിപക്ഷമുള്ള പേർഷ്യൻ ഗൾഫ് രാജ്യമായ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കിയ ശേഷം, അവിടെ അദ്ദേഹം ഇസ്ലാമിക നേതാക്കളുമായും കത്തോലിക്കാ സമൂഹവുമായും കൂടിക്കാഴ്ച നടത്തി. പ്രധാനമായും ഫിലിപ്പീൻസിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഉൾപ്പെടുന്ന ഏകദേശം 80,000 വിശ്വാസികൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ സമൂഹമാണ് ബഹറിനിൽ ഉള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group