ഡെൻവർ: ഇമ്മാക്കുലേറ്റ് കൺസംപ്ഷൻ കത്തീഡ്രൽ ബസിലിക്ക ആക്രമിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. അബോർഷൻ അവകാശത്തിന് വേണ്ടി വാദിക്കുന്ന മാഡെലിൻ ആൻ ക്രാമെർ എന്ന 26 കാരിയാണ് പ്രതി.
കത്തീഡ്രൽ ചുമരിൽ ചുവന്ന കളറിലുള്ള സ്പ്രേ പെയ്ന്റ് കൊണ്ട് ക്രൈസ്തവവിരുദ്ധ മുദ്രാവാക്യമാണ് ഇവരെഴുതിയത്. ചില പ്രത്യേക ചിഹ്നത്തോടുകൂടി സാത്താൻ ഇവിടെ ജീവിക്കുന്നുവെന്നും ബാലപീഡകർ എന്നും ദേവാലയചുമരിലും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ രൂപത്തിന്റെ ചുവടെയും എഴുതിയിരുന്നു.
വിശ്വാസത്തിന്റെ പേരിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അക്രമികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ദേവാലയാധികാരികൾ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group