സഭ സ്‌നേഹത്തിന്റെ കൂട്ടായ്മയാണ് : മാര്‍ ജോസഫ് പെരുന്തോട്ടം

സഭ സ്നേഹത്തിന്റെ കൂട്ടായ്മയാണെന്നും ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായ സഭ, കുടുംബ കൂട്ടായ്മകളിലൂടെ ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കണമെന്നും ഉദ്ബോധിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ 250 ഇടവകകളിലെ കുടുംബ കൂട്ടായ്മകളിലെ ലീഡേഴ്സ്, സെക്രട്ടറിമാര്‍, ആനിമേറ്റര്‍ സിസ്റ്റേഴ്സ് എന്നിവരുടെ മഹാസംഗമമായ ഹെസദ് 2023 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. സഭാ പഠനങ്ങളില്‍ ആഴപ്പെടണമെന്നും ഞായറാഴ്ച ആചരണത്തില്‍ തീഷ്ണത ഉള്ളവരാകണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ചങ്ങനാശേരി എസ്.ബി. കോളജിലെ കാവുകാട്ടു ഹാളിലെ മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടന്ന മഹാസംഗമത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group