”പരിശുദ്ധ അമ്മ ഉറങ്ങുന്ന ദേവാലയം……

കോട്ടയം:കോട്ടയം -എറണാകുളം റൂട്ടിൽ തലയോലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്തമായ ഒരു ദേവാലയമുണ്ട്….
വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിലുള്ള ദേവാലയം….മറ്റുള്ള ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ അത്യപൂർവ്വമായ
ഒരു തിരുസ്വരൂപ ദർശനത്തിന്റെ സൗഭാഗ്യത്തിനും പരിശുദ്ധ ദൈവമാതാവിന്റെ നിരവധി അത്ഭുതങ്ങൾക്കും സാക്ഷ്യം വഹിച്ച
പുരാതന ദേവാലയം…”ഉറങ്ങുന്ന പരിശുദ്ധ ദൈവമാതാവിന്റെ (ദോർമിസിയോ മരിയോ)
തിരുസ്വരൂപ പ്രതിഷ്ഠകൊണ്ട് അനുഗ്രഹീതമാണെന്നതാണ്
ഈ ദേവാലയത്തെ വ്യത്യസ്തമാക്കുന്നത്….”പരിശുദ്ധ ദൈവമാതാവേ, അങ്ങ്
ഉറങ്ങുകയാണെങ്കിലും, ഞങ്ങളുടെ യാചനയുടെ സ്വരം അവിടുന്ന്
ശ്രവിക്കുന്നുവല്ലോ?
ഓ…. നിത്യസഹായമാതാവേ, അങ്ങേ
മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെപ്പോലും കൈവിടാത്ത അങ്ങ്
പാപികളായ ഞങ്ങൾക്കു വേണ്ടി
തിരുക്കുമാരനോട് അപേക്ഷിക്കണമേ… ”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group