പിതാവിനോട് യേശു നിരന്തരം പ്രാർത്ഥിക്കുന്നു : ഫ്രാൻസിസ് മാർപാപ്പ

യേശു പിതാവിനോട് നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്ന കാര്യം ഒരിക്കലും മറക്കരുത്: ഫ്രാൻസിസ് മാർപാപ്പഭൂമിയിലായിരിക്കുമ്പോൾ യേശു തന്റെ സ്നേഹിതന്മാർ ക്കുവേണ്ടി പ്രാർത്ഥിച്ചതുപോലെ, സ്വർഗസ്ഥനായ പിതാവിന്റെ മുമ്പാകെ ഓരോ വ്യക്തിക്കും വേണ്ടി നിരന്തരമായി പ്രാർത്ഥിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. .
“ യേശു എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അവൻ പിതാവിന്റെ മുമ്പാകെ എപ്പോഴും നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഉള്ള ചിന്ത എപ്പോഴും നമ്മുടെ ഓർമയിൽ ഉണ്ടാവണം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
അവനോടൊപ്പമുള്ള മുറിവുകൾ കാണുവാനും, നമ്മുടെ രക്ഷയുടെ വില പിതാവിനെ കാണിക്കുവാനും, അവിടുന്ന് ആഗ്രഹിക്കുന്നു, പാപ്പാ പറഞ്ഞു.വത്തിക്കാൻ സിറ്റിയുടെ സാൻ ഡമാസോ മുറ്റത്ത് നിന്ന് തീർത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ
പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ജനങ്ങളോട് ക്രിസ്തുവിലേക്ക് ശ്രദ്ധതിരിക്കാൻ ആഹ്വാനം ചെയ്തു.
“മറക്കരുത്: യേശു എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഇപ്പോൾഇപ്പോൾ. വിചാരണയുടെ നിമിഷത്തിൽ, പാപത്തിന്റെ നിമിഷത്തിൽ, ആ പീഡകളിൽപോലും, യേശു എനിക്കുവേണ്ടി വളരെയധികം സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു, ഈ ചിന്ത ആവണം നിങ്ങളെ നയിക്കേണ്ടത് ”അദ്ദേഹം പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group