കടകളിലെ ക്രമക്കേട് കയ്യോടെ പിടികൂടി കളക്ടർ

പൂഴ്ത്തിവയ്പും, അമിത വിലയും തടയാൻ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തില്‍ സംയുക്തസ്‌ക്വാഡ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്.

150 പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 ഇടത്തും ക്രമക്കേട് കണ്ടെത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയും പായ്ക്കറ്റുകളില്‍ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിറ്റുമാണ് ചൂഷണം. ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ട് പോലുമില്ലായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസൻസില്ലാതെയാണ് മണര്‍കാട് പഞ്ചായത്തിലെ മൊത്തവ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് റെയ്ഡില്‍ കണ്ടെത്തി. മണര്‍കാട് ടൗണിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കളക്ടര്‍ നേരിട്ടു നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ നിരവധി ഉത്പന്നങ്ങളും പിടിച്ചെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group