പിഴ ചുമത്താന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാര പരിധി വര്‍ധിപ്പിച്ചു

പിഴ ചുമത്തുവാനുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10,000 രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്താൻ മന്ത്രിസഭായോഗം.

മോട്ടോര്‍ വാഹന നിയമം 2019 നിലവില്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ 10 മടങ്ങ് വര്‍ധിച്ച സാഹചര്യം കണക്കിലെടുത്തുകൊണ്ട് കൂടിയാണ് നടപടി.

പരമാവധി പിഴ പതിനായിരം രൂപ എന്നത് നിലവിലുള്ള ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പ്രോസിക്യൂഷൻ നടപടിക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group