ഫാദർ സ്റ്റാൻ സ്വാമിയുടെ ജ്യാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടിവെച്ചു

The court again adjourned consideration of Father Stan Swamy’s bail application

മുംബൈ: ഫാദർ സ്റ്റാൻ സ്വാമിയുടെ ജ്യാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടിവെച്ചു. മാവോയിസ്റ്റ് വിമതരുമായി ബന്ധമുണ്ടെന്നാരോപിച്ച് രണ്ട് മാസങ്ങൾക്ക് മുൻപാണ് ഫെഡറൽ പ്രോബ് ഏജൻസി വൈദികരെ അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമായുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ (NIA-National Investigation Agency) എതിർപ്പിനെ തുടർന്നാണ് ഹിയറിങ് നാലാം തവണയും നീട്ടിയത്. എൻ.ഐ.എ പ്രതികൾക്കെതിരെ ഗുരുതരമായ തെളിവുകൾ ശേഖരിച്ചുവെന്നും ജ്യാമ്യം അനുവദിക്കെരുതെന്നും കോടതിയോട് അഭ്യർഥിച്ചിരുന്നു. ജ്യാമ്യാപേക്ഷ പരിഗണിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ എൻ.ഐ.എ പറയുന്നു.

വിശദമായ വാദം കേൾക്കാനുള്ള അപേക്ഷ ഡിസംബർ 21-ന് കോടതി പരിഗണിക്കുമെന്ന് ജെസ്യൂട്ട് പുരോഹിതനും അഭിഭാഷകനുമായ ഫാ. സന്താനം മാധ്യമങ്ങളോട് പറഞ്ഞു. ജ്യാമ്യാപേക്ഷയുടെ സ്ഥിതിഗതികളറിയാൻ ഇനി ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും ഫാ.സന്താനം അറിയിച്ചു. ഒക്ടോബർ എട്ടിന് അറസ്റ്റിലായപ്പോൾ മുതൽ വൈദികൻ ജ്യാമ്യത്തിനായി അപേക്ഷിച്ചിരുന്നു. ജാർഖണ്ഡിലെ തലസ്ഥാനമായ റാഞ്ചിയിലെ വസതിയിൽ നിന്നും അറസ്റ്റ് ചെയ്ത സ്റ്റാൻ സ്വാമിയെ മുംബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മോശം ആരോഗ്യ സ്ഥിതിയെത്തുടർന്ന് വൈദികന്റെ ജ്യാമ്യാപേക്ഷ ഒക്ടോബർ 23-ന് കോടതി നിരസിച്ചിരുന്നു. പുരോഹിതന് പാർക്കിൻസൺസ് രോഗവും പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല.

മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവ് പ്രദേശത്ത് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവെന്നാരോപിച്ചാണ് പുരോഹിതനെയും മറ്റ് 16 പേരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഭരണകൂടത്തിനെതിരെ ഗൂഡാലോചന നടത്തിയെന്നും ഇവർക്കെതിരെ ആരോപണമുണ്ട്. അറസ്റ്റിലായവരും പുരോഹിതനും ആരോപണങ്ങൾ വ്യാഗവും കെട്ടിച്ചമച്ചതുമാണെന്ന് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സോളിഡാരിറ്റി ഗ്രൂപ്പ് വൃദ്ധനായ പുരോഹിതനെ മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഹിന്ദു അനുകൂല ഭാരതീയ ജനതാ പാർട്ടി നടത്തുന്ന ഫെഡറൽ ഗവൺന്മെന്റിന്റെ നിർദ്ദേശപ്രകാരം അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നുവെന്നും ആരോപണമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group