വിശ്വാസ ചൈതന്യം അതിന്റെ തനിമയില്‍ കാത്ത് സൂക്ഷിക്കാൻ യുവജനങ്ങൾക്ക് കടമയുണ്ട് : ഫാ. ഡൊമിനിക് വാളന്മനാല്‍

വിശ്വാസ ചൈതന്യം അതിന്റെ തനിമയില്‍ കാത്തുസൂക്ഷിക്കുന്നതിനും കൈമാറുന്നതിനും നമുക്ക് കടമയുണ്ടെന്ന് യുവജനങ്ങളെ ഉദ്ബോധിപ്പിച്ച് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍.

കാഞ്ഞിരപ്പള്ളി രൂപതാ ദിനത്തിനൊരുക്കമായി കുമളി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട യുവജന കണ്‍വെന്‍ഷനിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമെത്തിയ യുവജനങ്ങളുടെ സംഗമം രാവിലെ 9.15 ന് കാഞ്ഞിരപ്പള്ളി രൂപത യുവദീപതി – എസ്.എം. വൈ.എം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുരയ്ക്കലിന്റെ കാര്‍മ്മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. ഈശോ മിശിഹായാകുന്ന സുവിശേഷത്തിന് എല്ലാ സാഹചര്യങ്ങളിലും സജീവസാക്ഷ്യം വഹിക്കുവാന്‍ ധീരതയുള്ളവരായി രുചി പകരുന്ന ഉപ്പാകുവാന്‍ നമുക്ക് കഴിയണമെന്ന് പരിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ ഫാ. വര്‍ഗ്ഗീസ് കൊച്ചുരയ്ക്കല്‍ പറഞ്ഞു.

യുവജന കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, രൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഫൊറോന ഡയറക്ടറുമാരായ ഫാ. ജേക്കബ് തൈശ്ശേരില്‍, ഫാ. ജോസ് ചവറപ്പുഴ, രൂപത ആനിമേറ്റര്‍ റവ. സി. റാണി മരിയ, കുമളി ഫൊറോന ആനിമേറ്റര്‍ സി. ജിനറ്റ്, കുമളി ഫൊറോന പള്ളി യുവദീപ്തി പ്രസിഡണ്ട് മാത്യു വടക്കേക്കുഴിക്കാട്ടില്‍, ജോസി കടന്തോട്ട് എന്നിവര്‍ നേതൃത്വം നല്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group