ഡി.ജി.പിയുടെ പരാമർശം ആശങ്ക അറിയിച്ച് വിശ്വാസ സമൂഹം

കേരളം ഐ.എസ്. അടക്കമുള്ള തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ പരാമർശത്തിൽ ക്രൈസ്തവ സമൂഹം സാമൂഹ്യമാധ്യമങ്ങളിലൂടെ ആശങ്ക അറിയിച്ചു.
വിദ്യാഭ്യാസമുള്ളവരെപ്പോലും വര്‍ഗീയവത്കരിക്കുകയാണ് ഭീകരസംഘടനകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്നതിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണ്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കം ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ളവരെയാണ് ഭീകര സംഘടനകള്‍ക്ക് ആവശ്യം. ഇത്തരം ആളുകള്‍ പല രീതിയില്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നുവെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്‌റ
തുറന്നു പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group