കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

കേരളത്തിൽ ആഘോഷങ്ങൾ മുന്നിൽകണ്ട് സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി.

തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തിയത്.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പ്രതി വ്യക്തമാക്കിയത്. അതേസമയം രണ്ടാം പ്രതി നബീലിനായി അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്.

നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്.

തൃശൂരിലെ കാട്ടൂർ സ്വദേശിയായ ഷിയാസ് വീടിനടുത്ത് നടന്ന ഗൂഢാലോചനയിലും, പാലക്കാട് നടന്ന സ്ഫോടന ആസൂത്രണത്തിലും പങ്കാളിയായിട്ടുണ്ട്. കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group