പ്രസിദ്ധ തീർഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്നു കൊടിയേറും. മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.
പ്രധാന തിരുനാൾ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞു നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മേയ് മൂന്നിന് രാവിലെ 7.30 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും.
ഇന്നു രാവിലെ ആറിന് മധ്യസ്ഥ പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം നടക്കുന്ന കൊടിയേറ്റിന് വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. വർഗീസ് പുത്തൻപുര, ഫാ. മിജോ കൈതപറന്പിൽ, ഫാ. തോമസ് പുതിയാപറന്പിൽ, ഫാ. തോമസ് ആര്യങ്കാല, ഫാ. തോമസ് കാരക്കാട്, ഫാ. തോമസ് മുട്ടേൽ, ഫാ. ജോംസി പൂവത്തോലിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.
മേയ് ഏഴു വരെ എല്ലാ ദിവസവും രാവിലെ അഞ്ചിന് തമിഴ് വിശുദ്ധ കുർബാന, ആറിന് മധ്യസ്ഥപ്രാർത്ഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, 7.45-ന് മധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, 10-ന് തമിഴ് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, ആറിന് തമിഴ് വിശുദ്ധ കുർബാന ഏഴിന് കുരിശടിയിൽ മധ്യസ്ഥ പ്രാർത്ഥനയും നടക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group