മരിയൻ സൈന്യത്തിന്റെ സ്ഥാപകൻ പൗലോസ് കിഴക്കേടത്ത് പ്രായിൽ നിര്യാതനായി.

മരിയൻ സൈന്യത്തിന്റെ സ്ഥാപകൻ പൗലോസ് കിഴക്കേടത്ത് പ്രായിൽ നിര്യാതനായി.
The founder of the Marian sainyam, Mr. Paul Kizhakkedath Prayil Died.

കോട്ടയം/മാഞ്ഞൂർ: പ്രമുഖ സാമൂഹിക പ്രവർത്തകനും മരിയൻ സൈന്യത്തിന്റെ സ്ഥാപകനുമായ പൗലോസ് കിഴക്കേടത്ത് പ്രായിൽ (81) നിര്യാതനായി. വാർധ്യക്യസഹജമായ രോഗബാധയാൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന ഇദ്ദേഹം, ഇന്നലെ വൈകുന്നേരത്തോടെയാണ് സ്വഭവനത്തിൽ മരണപ്പെട്ടത്. മാഞ്ഞൂർ ഗവണ്മെന്റ് സെക്കന്ററി സ്കൂളിന് സ്ഥലം വിട്ടുനൽകിയതുൾപ്പെടെനിരവധി സാമൂഹിക സേവനങ്ങൾക്ക് ഇദ്ദേഹം നേതൃത്വo നൽകിയിട്ടുണ്ട്. കോട്ടയത്ത് മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന മരിയൻ സൈന്യത്തിന്റെ അനാഥാലയത്തിന് സ്ഥലം വിട്ട് നൽകിയതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാളെ വൈകുന്നേരം മൂന്ന് മണിക്ക് സെന്റ്‌ സേവ്യേഴ്സ് ചർച്ച് മണ്ണറപ്പാറയിലാണ് മൃതസംസ്കാര ചടങ്ങുകൾ നടക്കുക. ഭാര്യ മേരി പൗലോസ് (76). മക്കൾ ; ലിസ്സി സെബാസ്റ്റ്യൻ കൊട്ടാരക്കര, സിസ്റ്റർ സലി പോൾ ഇറ്റലി, ലിൻസി (മിനി) യു.കെ , ലിജു (ലിൻസ്)മരിയൻ സൈന്യം ഡയറക്ടർ, സിജു യു.കെ. മരുമക്കൾ ; സെബാസ്റ്റ്യൻ (കൊട്ടാരക്കര), ഷാജി അതിരമ്പുഴ, ഷൈനി ലിജു കണ്ണങ്കര, , ലിവി സിജു കുര്യനാട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group