മാർപാപ്പയുടെ സന്ദർശനത്തിനുള്ള പദ്ധതികൾ ഓർത്തോഡോക്സ് പാത്രിയാർക്കീസ് സ്ഥിരീകരിച്ചു

നിഖ്യാ കൗൺസിലിന്റെ 1,700-ാം വാർഷികത്തോടനുബന്ധിച്ച് മാർപാപ്പയുടെ നിഖ്യാ സന്ദർശനത്തിനുള്ള പദ്ധതികൾ സ്ഥിരീകരിച്ച് ഓർത്തോഡോക്സ് പാത്രിയാർക്കീസ് ബാർത്തലോമിയോ ഒന്നാമൻ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും 2025-ൽ, ഇപ്പോൾ ഇസ്നിക് എന്നറിയപ്പെടുന്ന നിഖ്യയിൽ ഒരു കത്തോലിക്കാ-ഓർത്തഡോക്സ് ഉച്ചകോടി നടക്കുമെന്ന് പാത്രിയാർക്കീസ് ബർത്തലോമിയോ പ്രത്യാശ പ്രകടിപ്പിച്ചു.

പാത്രിയാർക്കീസ് ബർത്തലോമിയോയും ഫ്രാൻസിസ് മാർപാപ്പയും ഈ ആശയം ആദ്യമായി ചർച്ച ചെയ്തത് 2014 മുതലാണ്. അതേത്തുടർന്ന് സംയുക്ത ആഘോഷത്തിൻ്റെ പദ്ധതികൾ ആവിഷ്ക്കരിച്ചു തുടങ്ങി. 2025-ൽ നിഖ്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു.

എ. ഡി. 325-ൽ നടന്ന നിഖ്യാ കൗൺസിൽ, ക്രൈസ്തവ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു. 2025 ലെ വാർഷികം കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾക്ക് വലിയ ഐക്യത്തിലേക്ക് നീങ്ങാനുള്ള അവസരമാണ് നൽകുന്നത്. ഇരുസഭകളും ഈസ്റ്റർ ആഘോഷിക്കാൻ ഒരു പൊതു തീയതി കണ്ടെത്താനുള്ള സാധ്യതയെ ഫ്രാൻസിസ് മാർപാപ്പ ഇതിലൂടെ ഉയർത്തിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m