നഷ്ടമായത് എളിമയും സമര്‍പ്പണ ബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കൊച്ചി : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിമാരായിരിക്കുമ്പോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group