തൊഴിൽ മേഖല വിശുദ്ധികരിക്ക പെടണം : മാർ ജോസഫ് പെരുന്തോട്ടം.

പുളിങ്കുന്ന് : കുടുംബങ്ങളിലും, സമൂഹങ്ങളിലും, വ്യക്തിജീവിതത്തിലും, തൊഴിലിടങ്ങളിലും സ്നേഹവും സമാധാനവും ഒരുമയും സംതൃപ്തിയും നിലനിർത്തിക്കൊണ്ട് തൊഴിൽ മേഖല വിശുദ്ധികരിക്ക പെടണമെന്ന് കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം) പുളിങ്കുന്ന് ഫൊറോനായുടെ നേതൃത്വത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷ സമാപനത്തോടനുബന്ധിച്ചു നടത്തിയ യൗസേപ്പിതാവിന്റെ ഛായാചിത്ര പ്രയാണത്തിന് സമാപന സന്ദേശം നൽകികൊണ്ട് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

നസ്രത്തിലെ തച്ചൻ ആയ വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിൽ പരാതികളോ, പരിഭവങ്ങളോ ഉണ്ടായിരുന്നില്ല. ദൈവത്തിനുവേണ്ടി സ്വന്തം ആഗ്രഹങ്ങൾ സമർപ്പിക്കുന്നതിൽ പൂർണ സന്തോഷവാനായിരുന്ന യൗസേപ്പിതാവ് തിരുക്കുടുംബത്തിന്റെ നാഥനായിരുന്നു. തൊഴിലാളികളായ നമ്മൾ യൗസേപ്പിതാവിന്റെ മാതൃക അനുകരിച്ചുകൊണ്ട് നമ്മുടെ കുടുംബം തിരുക്കുടുംബം ആയി മാറ്റുവാൻ സാധിക്കണമെന്നും മാർ പെരുന്തോട്ടം ഓർമിപ്പിച്ചു.

മഴയും വെള്ളപ്പൊക്കവും കോവിഡ് മൂലം കുട്ടനാട്ടിൽ കൃഷി കൊയ്ത് എടുക്കുവാൻ സാധിക്കാതെ കൃഷി നാശം സംഭവിക്കുന്നു. പുഞ്ചകൃഷി തുടങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നു.അതിജീവനത്തിന്റെ നാളുകളിലൂടെ ആണ് കുട്ടനാടൻ ജനത കടന്നുപോകുന്നത്.വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലും ഇതുപോലെ നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് തന്നെ ഏൽപ്പിച്ച ദൗത്യം തിരുകുടുംബത്തെ സംരക്ഷിക്കുക എന്നുള്ളതായിരുന്നു.
അത് വിശ്വസ്തതയോടെ നിറവേറ്റിയത് പോലെ നമുക്കും തൊഴിലിടങ്ങളിൽ നിരാശരാകാതെ മുന്നോട്ടു പോകുവാൻ കഴിയണമെന്ന് മാർ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു.

തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷസമാപന ത്തോടെ അനുബന്ധിച്ച് തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റ് (KLM) ഇത്തരമൊരു ഭക്തിനിർഭരമായ ഛായാചിത്ര പ്രയാണം സംഘടിപ്പിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നുന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു.

പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ നിന്നും ആരംഭിച്ച ഛായാചിത്രപ്രയാണം വികാരി വെരി. റവ. ഫാ.മാത്യു പുത്തനങ്ങാടി ഫ്ലാഗ് ഓഫ് ചെയ്തു.കെ എൽ എം അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, കായൽപ്പുറം പള്ളിവികാരി ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ, ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ.അജിത്ത് പെരിങ്ങലൂർ, കെ എൽ എം സംസ്ഥാന സെക്രട്ടറി സണ്ണി അഞ്ചിൽ, അതിരൂപതാ സമിതി അംഗങ്ങളായ ജോളി നാല്പതാംകളം, ജോജൻ ചക്കാലയിൽ, ജോണി ജോസഫ്, ഫൊറോനാ കോഡിനേറ്റർ സോബിച്ചൻ ജോസഫ്, സന്തോഷ് ഫിലിപ്പ്, സോണിച്ചൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടു കൂടി പുളിങ്കുന്നിന്റെ രാജവീഥിയിലൂടെ സഞ്ചരിച്ച് കായൽപ്പുറം സെന്റ് ജോസഫ് ദൈ വാലയത്തിൽ എത്തിച്ചേർന്നപ്പോൾ വികാരി ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽലും ഇടവക ജനങ്ങളും ഛായാചിത്രത്തെ സ്വീകരിച്ചു പ്രദക്ഷിണം ആയി പള്ളിയിൽ പ്രത്യേകം അലങ്കരിച്ചിരിക്കുന്ന പീഠത്തിൽ പ്രതിഷ്ഠിച്ചു.

ആഘോഷമായ പരിശുദ്ധ കുർബാന കെ എൽ എം ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം അർപ്പിച്ചു. സ്നേഹവിരുന്നോടെ കൂടി സമാപിച്ചു.

സണ്ണി അഞ്ചിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group