ദൈവാലയത്തിൽ മോഷണം; ബെനഡിക്ട് പാപ്പ ഉപയോഗിച്ചിരുന്ന കുരിശ് ഉൾപ്പെടെ മോഷണം പോയി

ജർമ്മനിയിലെ ബവേറിയയിലെ ദൈവാലയത്തിൽ മോഷണം. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന പെക്ടോറല്‍ കുരിശും, പണവും മോഷണം പോയി.

കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത മൂല്യമുള്ള ഒന്നാണ് ഈ കുരിശെന്നും സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ദൈവാലയം സ്ഥിതി ചെയ്യുന്ന ട്രൗൺസ്റ്റീൻ ജില്ലയിലെ അറ്റോർണിയുടെ ഓഫീസാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. ബവേറിയയിലെ മാർക്ക്റ്റൽ എന്ന ഗ്രാമത്തിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയ ജോസഫ് റാറ്റ്സിംഗർ ജനിക്കുന്നത്. പാപ്പയ്ക്ക് രണ്ടു വയസ്സ് ആയപ്പോൾ പിതാവ് കുടുംബത്തെയും കൂട്ടി ട്രൗൺസ്റ്റീനിലേയ്ക്ക് താമസം മാറ്റി. ഇവിടെയാണ് മാർപാപ്പ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1951-ല്‍ സെന്റ് ഓസ്വാൾഡ് ദേവാലയത്തിൽവെച്ചായിരിന്നു പൗരോഹിത്യ സ്വീകരണം. ഈ ദേവാലയത്തിന്റെ 2020ൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം ചില്ലുകൂട്ടിൽ പാപ്പ നൽകിയ കുരിശ് പ്രദർശിപ്പിച്ചിരിക്കുകയായിരിന്നു. ഭാവിയില്‍ വിശുദ്ധ പദവിയിലേക്കോ വേദപാരംഗത സ്ഥാനത്തേക്കോ ഉയര്‍ത്തപ്പെടുവാന്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്കു ഏറെ സാധ്യത കല്‍പ്പിക്കുന്നതിനാല്‍ കുരിശിന് വേണ്ടിയുള്ള അന്വേഷണം വരും ദിവസങ്ങളില്‍ ഊർജിതമാക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group