ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങളും വിവേചനവും നേരിടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പലയിടങ്ങളിലും ക്രൈസ്തവർ തങ്ങളുടെ മാതൃരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മതസ്വാതന്ത്ര്യം ഉറപ്പാകുന്നതും സമാധാനം നിലനിൽക്കുന്നതിന് പ്രധാനപ്പെട്ട വസ്തുതയാണെന്നും എഴുതി. ജനുവരി 11 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
ലോകത്ത് മുപ്പത്തിയാറ് കോടിയിലധികം ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങളും വിവേചനവും അനുഭവിക്കുന്നു. ഇതിന്റെ പേരിൽ കൂടുതൽ കൂടുതൽ ആളുകൾ തങ്ങളുടെ മാതൃരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. സമാധാനം, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലൂടെയുമാണ് ഉറപ്പുവരുന്നത്” എന്നായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group