തിരുക്കല്ലറ ദേവാലയത്തിലെ ഹോളി ഫയര്‍ ആഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ഓര്‍ത്തഡോക്സ് സഭയുടെ ഈസ്റ്റര്‍ ആഘോഷത്തിനായി യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ എത്തിയത് ആയിരങ്ങള്‍.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മെയ് അഞ്ചിനാണ് ഓര്‍ത്തഡോക്സ് സഭ ഈസ്റ്റര്‍ കൊണ്ടാടിയത്.

ദേവാലയത്തിനുള്ളില്‍ നടന്ന ഹോളി ഫയര്‍ ആഘോഷത്തില്‍ നാലായിരത്തോളം പേരാണ് പങ്കെടുത്തത്. ഈസ്റ്ററിന് മുന്‍പുള്ള ശനിയാഴ്ച ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തിനുള്ളില്‍ അത്ഭുത തീനാളം പ്രത്യക്ഷപ്പെടുന്നുവെന്നാണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ പാരമ്പര്യ വിശ്വാസം.

ദേവാലയത്തിനുള്ളിലെ ക്രിസ്തുവിനെ അടക്കം ചെയ്തിരുന്ന അറയ്ക്കുള്ളില്‍ പ്രവേശിച്ചു ഗ്രീക്ക് പാത്രിയാര്‍ക്കീസ് കത്തിച്ച മെഴുകുതിരികളുമായി പുറത്തുവരികയും അതില്‍ നിന്നും ആയിരങ്ങള്‍ തങ്ങളുടെ കൈകളില്‍ പിടിച്ചിരിക്കുന്ന മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്യുന്നതാണ് ഹോളി ഫയര്‍ ആഘോഷം. കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും പങ്കെടുക്കുന്ന ഓർത്തഡോക്സ് ക്രിസ്ത്യൻ ചടങ്ങ് 1106 മുതൽ തുടർച്ചയായി നടക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group