ബന്ധങ്ങളാണ് ക്രൈസ്തവരായ നമ്മുടെ പ്രധാന താക്കോലനുഭവം : ഫ്രാൻസിസ് പാപ്പ

ബന്ധങ്ങളാണ് ക്രൈസ്തവരായ നമ്മുടെ പ്രധാന താക്കോലനുഭവമെന്ന് ഉദ്ബോധിപ്പിച്ച് എന്ന് ഫ്രാൻസിസ് പാപ്പ.

സ്വിസ് ഗാർഡിലെ ഓഫീസർമാർക്കും പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന സേനാംഗങ്ങൾക്കും അവരുടെ സത്യപ്രതിജ്ഞാദിനത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

എല്ലാ വർഷവും മെയ് ആറാം തീയതിയാണ് പുതിയ സ്വിസ് ഗാർഡുകളുടെ പരമ്പരാഗത സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.

“ദൈവം സ്നേഹമാണെന്ന് യേശു വെളിപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവനിൽത്തന്നെയുള്ള ആ ബന്ധത്തിലെ രഹസ്യത്തിൽ നിന്നാണ് നമ്മുടെ ജീവിതത്തിന്റെ വഴിയും സാഫല്യവും. നല്ല ബന്ധങ്ങളാണ് നമ്മുടെ വളർച്ചയ്ക്കും മാനുഷിക – ക്രൈസ്തവപക്വതയിലേക്കുമുള്ള പ്രധാന പാത. നമ്മുടെ വ്യക്തിത്വത്തിന്റെ ഭൂരിഭാഗവും നാം കരസ്ഥമാക്കിയത് മാതാപിതാക്കളോടും സഹോദരീസഹോദരന്മാരോടും സഹപാഠികളോടും ഗുരുക്കന്മാരോടും സുഹൃത്തുക്കളോടും തൊഴിലാളിസുഹൃത്തുക്കളുമായുമുള്ള ബന്ധത്തിൽ നിന്നുമാണ്. പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group