ചെറുപുഷ്പ മിഷൻലീഗ് 76-ാം വാർഷികാഘോഷം ചെമ്പേരിയിൽ

കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് 76-ാം വാർഷികാഘോഷം തലശേരി അതിരൂപതയിലെ ചെമ്പേരിയിൽ ഒക്ടോബർ രണ്ടിന് നടക്കും. ഉച്ചയ്ക്ക് 1.30ന് വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.

ജൂബിലി നിറവിൽ പ്രേഷിതരാകാം, തോമാശ്ലീഹാ തൻ വഴിയെ” എന്ന പ്രത്യേക പഠനവിഷയത്തെ അടിസ്ഥാനമാക്കി 2022-23 പ്രവർത്തന വർഷത്തിൽ ശാഖ, മേഖല, രൂപത തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ പുരസ്കാരങ്ങളും അതിരൂപത തലത്തിലുള്ള പ്രേഷിത അവാർഡും ജയ്സൺ മർക്കോസ് പ്രേഷിത അവാർഡും ആർച്ച് ബിഷപ്പ് വിതരണം ചെയ്യും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് പ്രേഷിതറാലി നടക്കും. കോളജ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി ചെമ്പേരി ലൂർദ് മാതാ ദേവാലയങ്കണത്തിൽ സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group