മാനന്തവാടി രൂപതയുടെ ഭാഗമായ വയനാടിന്റെ സ്വന്തം റേഡിയോ മറ്റോലിക്ക് ഇന്ന് പിറന്നാൾ.

മാനന്തവാടി: വയനാടിന്റെ സ്വന്തം കമ്മ്യൂണിറ്റി റേഡിയോ ആയ മറ്റൊലി റേഡിയോയുടെ പന്ത്രണ്ടാം വാർഷികം ഇന്ന്. 2009 ജൂൺ 1 ന് ആണ് കേന്ദ്ര സർക്കാരിന്റെ വർത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിൽ ആദ്യ പ്രക്ഷേപണം ആരംഭിച്ചത്. 2009 ൽ 4 മണിക്കൂർ പ്രക്ഷേപണത്തിൽ ആരംഭിച്ചു, ഇപ്പോൾ 24 മണിക്കൂർ പ്രക്ഷേപണം നടത്തുന്നു. ഈ കഴിഞ്ഞ രണ്ട് പ്രളയത്തിലും മഹാമാരിയായ കോവിഡിന്റെ ഈ സമയത്തും റേഡിയോ മറ്റൊലി ചെയ്യുന്ന സേവനം നിസ്തുലമാണ്. റേഡിയോ മറ്റൊലി വളരെ പെട്ടെന്നാണ് വയനാട് ജനതയുടെ സ്വന്തമായി മാറിയത്.വയനാടൻ കർഷകരുടെ ഒരു വഴി കാട്ടിയും സഹായിയും കൂടിയാണ് റേഡിയോ മറ്റൊലി.നിരവധി അവർഡുകൾ വാങ്ങി കൂട്ടിയ റേഡിയോ മറ്റൊലിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് വയനാടൻ ജനത.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group