വി​​ദ്വേ​​ഷ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കാ​​ൻ കു​​ട്ടി​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യ​​താ​​യി പോ​​ലീ​​സ്

ആലപ്പുഴയിൽ നടന്ന പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് റാ​​ലി​​യി​​ൽ വി​​ദ്വേ​​ഷ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കാ​​ൻ കു​​ട്ടി​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യ​​താ​​യി പോ​​ലീ​​സ് റിപ്പോർട്ട്.

25-ാം പ്ര​​തി​​യും പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് പ​​ള്ളു​​രു​​ത്തി ഡി​​വി​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഷ​​മീ​​ർ, 26-ാം പ്ര​​തി​​യും എ​​സ്ഡി​​പി​​ഐ തൃ​​പ്പൂ​​ണി​​ത്തു​​റ മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ എ​​ൻ.​​വൈ.​​ സു​​ധീ​​ർ എ​​ന്നി​​വ​​രാ​​ണ് കു​​ട്ടി​​യെ മു​​ദ്രാ​​വാ​​ക്യം പ​​ഠി​​പ്പി​​ച്ച​​ത്.

മു​​ദ്രാ​​വാ​​ക്യം പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 27-ാം പ്ര​​തി​​യാ​​യ പി​​താ​​വ് അ​​സ്ക​​ർ കു​​ട്ടി​​യെ വി​​ട്ടു ന​​ൽ​​കി. അ​​സ്ക​​റി​​ന്‍റെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​യ സു​​ധീ​​ർ ഇ​​വ​​രു​​ടെ വീ​​ട്ടി​​ലെ നി​​ത്യസ​​ന്ദ​​ർ​​ശ​​ക​​നാ​​യി​​രു​​ന്നെന്നും പോ​​ലീ​​സ് കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

കു​​ട്ടി​​ക​​ളെ നി​​യ​​മ​​ വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്ക​​രു​​തെ​​ന്ന നി​​യ​​മ​​വും ലം​​ഘി​​ച്ചു. മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കു​​ന്ന​​തി​​ന് കു​​ട്ടി​​ക്കു സ​​ഹാ​​യി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച പി​​താ​​വ് അ​​സ്ക​​ർ, മു​​ദ്രാ​​വാ​​ക്യം ഏ​​റ്റു​​വി​​ളി​​ക്കു​​ക​​യും ചെ​​യ്തെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group