യാത്രികര്‍ക്ക് വേണ്ടി ദിവ്യകാരുണ്യ ചാപ്പലുകള്‍ നിര്‍മ്മിച്ച് ബ്രസീലിയന്‍ കമ്പനി

യാത്രികര്‍ക്ക് കുമ്പസാരിക്കുവാനും, വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും സൗകര്യമൊരുക്കിക്കൊണ്ട് ചാപ്പലുകള്‍ നിര്‍മ്മിക്കുന്ന ബ്രസീലിലെ ഗ്യാസ് സ്റ്റേഷന്‍ ശൃംഖല ശ്രദ്ധ നേടുന്നു.റെഡെ മരാജോ എന്ന ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ ഏഴോളം സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിച്ചു കൊണ്ട് യാത്രക്കാര്‍ക്ക് ആത്മീയ ഉണർവ് ഒരുക്കുന്നത്.

ചാപ്പല്‍ ഉണ്ടാക്കുന്നത് നല്ല കാര്യമാണെങ്കിലും ചാപ്പലില്‍ ദിവ്യകാരുണ്യം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും മഹത്തായ കാര്യമെന്നു കമ്പനിയുടെ ഡയറക്ടർ ജാനെത്ത് വാസ് പറഞ്ഞു.ഏഴ് ചാപ്പലുകള്‍ മാത്രമാണ് നിലവില്‍ ഉള്ളതെങ്കിലും കൂടുതല്‍ ചാപ്പലുകള്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷത്തിലധികമായി പെട്രോള്‍ ഫില്ലിംഗ് രംഗത്ത് സജീവമായ റെഡെ മരാജോ 1,200 മൈല്‍ നീളമുള്ള ബെലെം-ബ്രസീലിയ ഹൈവേയില്‍ ഉടനീളം ഗ്യാസ് സ്റ്റേഷനുകള്‍ ഉള്ള ഒരേ ഒരു കമ്പനിയും, രാജ്യത്തെ ഏറ്റവും വലിയ ഷെല്‍ വിതരണക്കാരുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group