നര്‍മത്തിന്റെ പൊന്നാട ചാര്‍ത്തിയ വലിയ ഇടയന് വിട….

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി ക്രൈസ്തവര്‍ക്ക് മാത്രമല്ല നാനാജാതി മതസ്ഥര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. ”നര്‍മ്മത്തിന്റെ തമ്പുരാന്‍” എന്നറിയപ്പെട്ട അദ്ദേഹം തന്റെ ജീവിതം കൊണ്ട് സമൂഹത്തെ മുഴുവൻ ആകർഷിച്ച മഹാ വ്യക്തിത്വമായിരുന്നു. നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗങ്ങളും കുറിക്കുകൊള്ളുന്ന മറുപടികളും ഏത് സമൂഹത്തേയും പിടിച്ചിരുത്താന്‍ തക്ക പ്രാപ്തിയുള്ളതായിരുന്നു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന തിരുമേനിയുടെ മുഖമാണ് ഓര്‍മ്മ വരിക. വിശ്വാസി സമൂഹത്തിനു പുറമെ പൊതുസമൂഹത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റ് മതമേലധ്യക്ഷന്മാരുണ്ടോയെന്ന കാര്യം സംശയമാണ്. ജീവിതത്തിലുടനീളം ചിരി എന്ന മഹാ ഔഷധം കൂടെ കൊണ്ട് നടന്ന വലിയ തിരുമേനി.ആ ചിരി പുതിയ തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കി നിത്യ സൗഭാഗ്യത്തിലേക്ക് യാത്രയാകുന്ന വലിയ ഇടയന് മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group