സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷം തകര്‍ത്തു പെയ്തു. 27 ശതമാനം മഴ കൂടുതലാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 26 ശതമാനം മഴ കുറഞ്ഞ സമയത്താണിത്.
49.2 സെമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 62.48 സെമീ മഴയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്, 94 ശതമാനം അധികമായി ലഭിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ നാല് ശതമാനം വീതം മഴ കുറഞ്ഞു.
തിരുവനന്തപുരം- 52, ആലപ്പുഴ- 40, പാലക്കാട്- 40, കോട്ടയം-38, എറണാകുളം- 24, ഇടുക്കി- 18, തൃശൂര്‍- 14, കൊല്ലം- 14, മലപ്പുറം- 11, കാസര്‍ഗോഡ്- 10, കോഴിക്കോട്- 7 വീതം മഴ കൂടി. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്ന് മാസമാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം തുലാവര്‍ഷമായി കണക്കാക്കുന്നത്.
2023ലെ കാലവര്‍ഷത്തിലും വേനല്‍ മഴയിലും 34 ശതമാനം വീതം മഴ കുറഞ്ഞിരുന്നു. ശൈത്യകാലത്ത് 28 ശതമാനവും മഴ കുറഞ്ഞു. കാലവര്‍ഷം ചതിച്ചതോടെ സംഭരണികളിലെ അടക്കം ജലനിരപ്പ് ഇതോടെ ഗണ്യമായി കുറഞ്ഞിരുന്നു. പിന്നീടെത്തിയ തുലാമഴയാണ് വലിയ തോതിലുള്ള ജലക്ഷാമത്തില്‍ നിന്നടക്കം കേരളത്തെ രക്ഷിച്ചത്.
സംഭരണികളിലാകെ 68% വെള്ളം
തൊടുപുഴ: പുതുവര്‍ഷത്തിലേക്ക് എത്തുമ്ബോള്‍ സംസ്ഥാനത്തെ കെഎസ്‌ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ അവശേഷിക്കുന്നത് 68% വെള്ളം. 2018ന് ശേഷം ഏറ്റവും താഴ്ന്ന ജലനിരപ്പാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 73 ശതമാനം വെള്ളമായിരുന്നു അണക്കെട്ടിലുണ്ടായിരുന്നത്.
ഇടുക്കിയില്‍ നിലവില്‍ 2365.04 അടിയാണ് ജലനിരപ്പ്, 59.21 ശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 അടിയോളം വെള്ളം കുറവാണിത്.
ഈ വര്‍ഷം മഴ കുറഞ്ഞെങ്കിലും ഇടുക്കിയില്‍ നിന്ന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് പരമാവധി കുറച്ച് നിര്‍ത്തിയാണ് പുതുവര്‍ഷത്തിലേക്ക് കെഎസ്‌ഇബി ഇത്രയും വെള്ളം സംഭരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group