ഇന്ന് മംഗളവാർത്താ തിരുന്നാൾ.

മംഗളവാർത്താ പ്രാർഥന

നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുകയാണ് . പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തിലൂടെ യേശുവിൻറെ തിരുഹൃദയത്തിനു സമർപ്പിക്കാം.

1.യേശുവിൻറെ ജനനത്തെക്കുറിച്ചു മറിയത്തിന് ഗബ്രിയേൽ മാലാഖ അറിയിപ്പ് കൊടുക്കുന്ന സുവിശേഷഭാഗം (ലൂക്കാ 1:26-38) വായിച്ചുകൊണ്ട് നമുക്ക് ഈ ധ്യാനം ആരംഭിക്കാം.

2.തുടർന്ന് മംഗളവാർത്തയുടെയും മനുഷ്യാവതാരത്തിൻറെയും സംഗ്രഹമായ ത്രികാലജപം (കർത്താവിൻറെ മാലാഖ) ചൊല്ലുക.

കർത്താവിൻറെ മാലാഖ………
നന്മ നിറഞ്ഞ……

(ഒരു നിയോഗം സമർപ്പിക്കുക)

ഇതാ കർത്താവിൻറെ ദാസി…..
നന്മ നിറഞ്ഞ…..

(രണ്ടാമത്തെ നിയോഗം സമർപ്പിക്കുക)

വചനം മാംസമായി,,,,
നന്മ നിറഞ്ഞ….
(മൂന്നാമത്തെ നിയോഗം സമർപ്പിക്കുക)

തുടർന്ന് ത്രികാലജപം ചൊല്ലി പൂർത്തിയാക്കുക.

അതിനു ശേഷം മറിയത്തിൻറെ സ്തോത്രഗീതം ( ലൂക്കാ 1:46-55) ചൊല്ലുക
പരിശുദ്ധ അമ്മ തൻറെ വിമലഹൃദയത്തിൽ നമ്മെ എല്ലാവരെയും ചേർത്തുകൊള്ളട്ടെ എന്ന പ്രാർഥനയോടെ നിർത്തുന്നു.

ഈ ആഴ്ച പീഢാനുഭവവാരം ആയതിനാൽ തിരുസഭ ഈ വർഷത്തെ ( 2024) മംഗളവാർത്താതിരുന്നാൾ ആചരിക്കുന്നത് March 25 ന് പകരം പുതുഞായറാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ച April 8 ന് ആണന്നെത് ഓർമ്മപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m