സാമ്പത്തിക പ്രതിസന്ധി: കർദിനാൾമാരുടെ ശമ്പളം വെട്ടിക്കുറച്ചു

വത്തിക്കാൻ : കർദിനാൾമാരുടെയും ചില ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽനിന്നും 10 ശതമാനം വെട്ടിച്ചുരുക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനമെടുത്തു.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് വത്തിക്കാന്റെ സാമ്പത്തിക വരുമാനത്തിൽ  വൻതോതിലുള്ള ഇടിവ്  സംഭവിച്ചിരിക്കുന്ന  സാഹചര്യത്തിലാണ്  ഇത്തരമൊരു തീരുമാനം നടപ്പിലാക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം മാർപാപ്പ പുറപ്പെടുവിച്ച പ്രസ്താവനയിൽ   അറിയിച്ചു.
ഉന്നത വകുപ്പുകളിൽ ജോലി ചെയ്യുന്ന  ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ എട്ടു ശതമാനവും ചില വൈദിക സന്യസ്തരുടെ ശമ്പളത്തിന്റെ മൂന്നുശതമാനവും വെട്ടിക്കുറച്ചിട്ടുണ്ട്..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group