വിശുദ്ധ നാട്ടിലെ സംഘർഷത്തിൽ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം നിർണ്ണായകമാണ് : മാർപാപ്പാ

വിശുദ്ധ നാട്ടിലെ സംഘർഷത്തിൽ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം നിർണ്ണായകമാണെന്ന് ഫ്രാൻസിസ് മാർപാപ്പാ.

ഇറ്റാലിയൻ പത്രമായ ‘ലാ സ്താംപാ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം മാർപാപ്പ പറഞ്ഞത്.

ആഗോള വെടിനിർത്തലിനും പാപ്പാ ആഹ്വാനം ചെയ്തു.ലോകം ഒരു ഗർത്തത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പാ ഹമാസിന്റെ ആക്രമണങ്ങളെയും ഗാസ മുനമ്പിലെ നഗരങ്ങളെ നശിപ്പിക്കുന്ന യുദ്ധത്തെയും അതിന്റെ ഫലമായി വിശുദ്ധ നാട്ടിൽ നടക്കുന്ന സംഭവങ്ങളെയും കുറിച്ചുള്ള തന്റെ ചിന്തകളും പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group