കോംഗോയിൽ കഴിഞ്ഞദിവസം ഏജൻസി കോൺവോയ്ക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്താൻ ഐക്യരാഷ്ട്ര സംഘടനാ പിന്തുണ നൽകി. ആക്രമണത്തെ തുടർന്ന് ഇറ്റാലിയൻ അംബാസിഡർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ സഹായ ഏജൻസിയായ WFP പ്രദേശത്തെ ഒരു സ്കൂളിൽ ഭക്ഷ്യപദ്ധതിയുമായി ബന്ധപ്പെട്ട സന്ദർശനം നടത്താൻ അംബാസിഡർ പോകും വഴിയാണ് ആക്രമണം നടന്നത്.സംഭവത്തെ കുറിച്ച് ആഴത്തിലുള്ള സുരക്ഷാ അവലോകനം നടക്കുന്നുണ്ടെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ നീതിപീഠത്തിന് മുന്നിൽ എത്തിക്കാൻ വേണ്ട അന്വേഷണം ഊർജ്ജിതമാക്കുമെന്നും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് മാധ്യമങ്ങളോട് പറഞ്ഞു.ഇറ്റാലിയൻ അംബാസിഡർ ലൂക്ക അറ്റനാനിയുടെയും ബോഡിഗാർഡ് വിട്ടോറിയ ഇക്കോവാച്ചി ഡ്രൈവർ മുസ്തഫ മിലോംബാര എന്നിവരുടെയും കൊലപാതകത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചന അറിയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം സന്ദേശമയച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group