ബിഷപ്പിന്റെ പൗരത്വം എടുത്തു കളഞ്ഞു കൊണ്ട് നിക്കരാഗ്വൻ ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധത തുടരുന്നു

ഭരണകൂടത്തെ വിമർശിച്ചതിന് 26 വർഷം ശിക്ഷയ്ക്ക് വിധിച്ച ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ പൗരത്വം എടുത്തുകളഞ്ഞുകൊണ്ട് നിക്കരാഗ്വൻ ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധത തുടരുന്നു. കൂടാതെ യുഎസിലേക്ക് നാടുകടത്തിയ 222 രാഷ്ട്രീയ തടവുകാരോടൊപ്പം പോകാൻ വിസമ്മതിച്ചതിനെ തുടർന്ന്, നിക്കരാഗ്വൻ ബിഷപ്പിനെ അതീവ സുരക്ഷാസെല്ലിൽ ഐസൊലേഷനിലും പാർപ്പിക്കും.

ജയിലിലേക്ക് പോകുന്നതിനു മുൻപായി വിമാനത്തിലേക്കുള്ള പടവുകളിൽ നിന്നുകൊണ്ട് ബിഷപ്പ് പറഞ്ഞു: “മറ്റുള്ളവരെ സ്വതന്ത്രരാക്കട്ടെ; അവരുടെ ശിക്ഷ ഞാൻ സഹിക്കും.”

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു, ഗൂഢാലോചന, അധികാരനിന്ദ, പ്രവർത്തനങ്ങളുടെ മേൽ തടസ്സം സൃഷ്ടിച്ചു, എന്നിവയാണ് പൗരത്വം നീക്കം ചെയ്യുന്നതിനായി
ബിഷപ്പ് അൽവാരസിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group