വി.ബൈബിൾ ജൂലൈ 1 മുതല്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി അറിയപ്പെടും

ജൂലൈ 1 മുതല്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി അറിയപ്പെടും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ ബില്ലിൽ ഒപ്പുവച്ചു. ഫിലാഡൽഫിയ പ്രിൻ്ററായ റോബർട്ട് എയ്റ്റ്‌കെൻ പ്രസിദ്ധീകരിച്ച ബൈബിൾ പരിഭാഷയ്ക്ക് കോൺഗ്രസിൽ നിന്ന് ഔദ്യോഗിക അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്നസ്സി ഹൗസിലെയും സെനറ്റിലെയും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പ്രതിനിധികളില്‍ നിന്ന് നിയമനിർമ്മാണത്തിന് ശക്തമായ പിന്തുണ ലഭിച്ചിരുന്നു.

2021-ല്‍ വിശുദ്ധ ബൈബിളിനെ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം ടെന്നസ്സി പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ജെറി സെക്സടനാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ജെറി സെക്സടണ്‍ അവതരിപ്പിച്ച ‘ഹൗസ് ജോയന്റ് റെസിലൂഷ്യന്‍ 150’ എന്ന പ്രമേയം ഇരുപത്തിയെട്ടിനെതിരെ അന്‍പത്തിയഞ്ചു വോട്ടുകള്‍ക്കു അന്ന് വോട്ടെടുപ്പില്‍ പാസ്സായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m