ആശീർവ്വാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെ സംബന്ധിച്ച് പുതിയ പ്രഖ്യാപനം നടത്തി വത്തിക്കാൻ

ആശീർവ്വാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെ സംബന്ധിച്ച ഒരു പ്രഖ്യാപനം വിശ്വാസ കാര്യങ്ങൾക്കായുള്ള റോമൻകൂരിയാ വിഭാഗം പുറപ്പെടുവിച്ചു.

‘ഫിദൂച്ച സുപ്ലീക്കൻസ്’ (Fiducia supplicans) എന്ന ലത്തീൻ നാമം പേറുന്ന ഈ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പരസ്യപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വർഷങ്ങളിൽ വിശ്വാസകാര്യങ്ങൾക്കായുള്ള വിഭാഗത്തിനു ലഭിച്ച വിവിധങ്ങളായ ചോദ്യങ്ങളുടെ വെളിച്ചത്തിൽ വിദഗ്ദ്ധരുമായുള്ള ചർച്ചകളുൾപ്പടെയുള്ള നിരവധി കൂടിയാലോചനകൾക്കും മാർപ്പാപ്പായുമായുള്ള ചർച്ചകൾക്കും ശേഷമാണ് ഈ പ്രഖ്യാപനം തയ്യാറാക്കി പാപ്പായ്ക്ക് സമർപ്പിക്കുകയും അതിന് പാപ്പായുടെ അംഗീകാരം ലഭിക്കുകയും ചെയ്തതെന്ന് വിശ്വാസകാര്യവിഭാഗ മേധാവി കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസ് അറിയിച്ചു.

ആശീർവ്വാദങ്ങളുടെ അജപാലനപരമായ പൊരുളിന് തനതും നൂതനവുമായ ഒരു സംഭാവനയേകുകയും ആരാധനാക്രമ വീക്ഷണവുമായി അടുത്ത ബന്ധമുള്ള ആശീർവ്വാദങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണയെ കൂടുതൽ വിശാലവും സമ്പന്നവുമാക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group