ഉക്രൈനിലേക്ക് സഹായങ്ങളയച്ച് വത്തിക്കാൻ

യുദ്ധംമൂലം കഷ്‌ടതകളനുഭവിക്കുന്ന ഉക്രൈനിലെ ജനതയ്ക്ക് സഹായങ്ങളുമായി ഫ്രാൻസിസ് പാപ്പ. പാപ്പയുടെ അംഗരക്ഷകരായ സ്വിസ് ഗാർഡിന്റെ നേതൃത്വത്തിലാണ് ഈ പ്രാവശ്യം അവശ്യവസ്തുക്കളുമായി ട്രക്കുകൾ എത്തിയത്.

ഭക്ഷണം, വസ്ത്രങ്ങൾ, ശുചിത്വ ഉല്പന്നങ്ങൾ, മരുന്നുകൾ എന്നിവ കയറ്റിയ ട്രക്കുകൾ ഉക്രൈനിലെ ഖാർഖിവിലാണ് എത്തിയത്. പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനങ്ങൾ ഉക്രൈനിൽ ഏകോപിപ്പിക്കുന്നത് ഗ്രീക്ക് കത്തോലിക്കാ എക്സർക്കേറ്റാണ്. അതിർത്തിയിൽനിന്നും വാസസ്ഥലങ്ങൾ ഉപേക്ഷിച്ചുപോകാൻ നിർബന്ധിതരായ ആളുകൾ, ദൈവാലയങ്ങളുടെ വാതിലുകൾ മുട്ടി സഹായം അഭ്യർഥിക്കുമ്പോൾ, അവരുടെ പട്ടിണിമാറ്റാൻ പാപ്പയുടെ സഹായം ഏറെ പ്രയോജനപ്പെടുന്നുവെന്ന് ഉക്രൈനിയൻ മെത്രാന്മാർ അഭിപ്രായപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m