യുവജന സംഗമത്തോട് അനുബന്ധിച്ച് മലയാള പരിഭാഷയോട് കൂടിയ ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ പങ്കുവെച്ച് വത്തിക്കാന്‍ ന്യൂസ്. വത്തിക്കാന്‍ ന്യൂസിന്റെ ഇംഗ്ലീഷിലുള്ള ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് “നിങ്ങളുടെ കൂടെ ഞാനുണ്ടാകും” എന്ന തലക്കെട്ടോട് കൂടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ലിസ്ബണിലെ കൂടിക്കാഴ്ചയ്ക്ക് നോമ്പുകാലം പോലെ ഇനി 40 ദിവസങ്ങളാണ് നമ്മുക്കവശേഷിച്ചിട്ടുള്ളതെന്ന് ഓർമ്മപ്പെടുത്തിയ പാപ്പ, താൻ തയ്യാറായിക്കഴിഞ്ഞുവെന്നും വെളിപ്പെടുത്തി. ലോക യുവജന സംഗമത്തിന്റെ ലോഗോ പതിപ്പിച്ച ബാഗ് എടുത്തുയര്ത്തിക്കൊണ്ടായിരുന്നു പാപ്പയുടെ വാക്കുകള്‍. എല്ലാം എടുത്തുവെച്ച് പോകാനുള്ള സമയം ആഗ്രഹിച്ച് കാത്തിരിപ്പാണെന്നും, അസുഖം മൂലം തനിക്ക് പോകാൻ കഴിയില്ലെന്ന് ചിലർ വിചാരിച്ചിട്ടുണ്ടെന്നും പാപ്പ പങ്കുവച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group