‘വിശുദ്ധ വാതില്‍’ ഇറ്റലിയിലെ റെബിബിയ ജയിലിലും തുറക്കും വത്തിക്കാന്‍

ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി വിശുദ്ധ വാതില്‍ റോമൻ തടവറയിലുള്ള റെബിബിയയിലും തുറക്കുമെന്ന് വത്തിക്കാന്‍.

സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് സാൽവത്തോർ ഫിസിചെല്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബർ 26ന് പ്രത്യാശയുടെ പ്രഘോഷണത്തിൻ്റെ അടയാളമായി വിശുദ്ധ വാതില്‍ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ റോമൻ തടവറയിലുള്ള റെബിബിയയിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ജൂബിലി വര്‍ഷാചരണത്തിന് മുന്നോടിയായി റോമിൽ സംഘടിപ്പിക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 24-ന് സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുമെന്നും അതിനുശേഷം 2025- ജൂബിലിയുടെ വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങ് നടക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരുടെ അവസ്ഥ, തടവറയുടെ കാഠിന്യം, വൈകാരിക ശൂന്യത, നിയന്ത്രണങ്ങൾ എന്നിവ പരിഗണിച്ചാണ് തടവറയില്‍ വിശുദ്ധ വാതില്‍ തുറക്കുവാന്‍ തീരുമാനമായിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m