അർബൻ കോളേജ് റെക്ടർ ഇനി അൽബാനോ ബിഷപ്പ്..

വത്തിക്കാൻ സിറ്റി:റോമിലെ പൊന്തിഫിക്കൽ അർബൻ കോളേജിന്റെ “ഡി പ്രൊപ്പഗണ്ട ഫിഡ്” റെക്ടറായിരുന്ന വിൻസെൻസോ വിവയെ അൽബാനോയുടെ പുതിയ ബിഷപ്പയി പരിശുദ്ധ പിതാവ് ഫ്രാൻസിസ് നിയമിച്ചു.ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച വിൻസെൻസോ വിവ രൂപത സെമിനാരിയിലെ വൈസ്രെക്ടറായും,രൂപത സെമിനാരിയിൽ ആത്മീയ പിതാവ്, കോളേജ് ഓഫ് കൺസൾട്ടേഴ്‌സ് അംഗം, സോഷ്യൽ കമ്മ്യൂണിക്കേഷൻ ഓഫീസ് ഡയറക്ടർ, നാർഡോയിലെ ലൈസോ ക്ലാസിക്കോയിലെ മത പ്രൊഫസർ, ഓർഡോ വിർജീനത്തിനായുള്ള എപ്പിസ്കോപ്പൽ പ്രതിനിധി പാസ്റ്ററൽ സന്ദർശന സെക്രട്ടറി ജനറൽ, നാർഡോയിലെ ഫ്രാൻസെസ്കോ ഡി പോള ഇടവകയിൽ പാസ്റ്ററൽ സഹകാരി, അപുലിയൻ തിയോളജിക്കൽ ഫാക്കൽറ്റിയിലെ സദാചാര ദൈവശാസ്ത്ര അസോസിയേറ്റ് പ്രൊഫസർ, നാർഡോ കത്തീഡ്രൽ ചാപ്റ്ററിന്റെ കാനൻ പെനിറ്റൻഷ്യറി,അൽഫോൻസിയൻ അക്കാദമിയിലെ സദാചാര ദൈവശാസ്ത്ര പ്രൊഫസർ, പോന്തിഫിക്കൽ അർബൻ കോളേജിലെ റെക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group