ക്രിസ്തുവിനെ വീണ്ടും ഉയർത്തിപ്പിടിച്ച് വി ഡി സതീശൻ

കൊച്ചി : യേശുവിനെ വീണ്ടും പൊതുവേദിയിൽ പ്രഘോഷിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ക്രിസ്തുവാണ് സത്യമെന്നും, ക്രിസ്തുവിലേക്ക് നോക്കുന്ന ഏവരെയും ക്രിസ്തു സ്വാധീനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലോകത്തിലേക്ക് വന്ന ഏക രക്ഷകൻ ആണ് ക്രിസ്തുവെന്നും, അവന്റെ ജനനം ലോക ജനത വളരെ ആകാംക്ഷയോടെ കാത്തിരുന്നതാണെന്നും, അദ്ദേഹം പറഞ്ഞു.

പൊതുവേദികളിൽ ഇതിനുമുമ്പും നിരവധി തവണ ക്രിസ്തുവിനെ കുറിച്ച് വാചാലനായിട്ടുണ്ട് പ്രതിപക്ഷ നേതാവ്.

പ്രാർത്ഥന കൊണ്ടും അചഞ്ചലമായ വിശ്വാസം കൊണ്ടും ഏത് പ്രതിസന്ധികളെയും അതിജീവിക്കാനാവുമെന്നും തിന്മയെ കീഴടക്കി സാത്താനെ ജയിക്കണമെങ്കിൽ പ്രാർത്ഥന ആവശ്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group