വാഹനങ്ങളിലെ തീപിടിത്തം; പ്രധാന 3 കാരണങ്ങള്‍ കണ്ടെത്തി വിദഗ്ധ സമിതി

തുടർച്ചയായി വാഹനങ്ങള്‍ തീപിടിക്കുന്നതിനു മൂന്നു കാരണങ്ങളുണ്ടെന്ന് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാൻ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തല്‍, ഇന്ധനം ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകല്‍, പ്രാണികളുടെ ഇന്ധനക്കുഴല്‍ തുരക്കല്‍ എന്നിവയാണവ. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താനായി അപകടം നട സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ 26, 27, 28 തീയതികളിലാണ് പരിശോധന. റോഡ് സുരക്ഷാ കമ്മിഷണറും സമിതിയുടെ അധ്യക്ഷനുമായ എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് തീരുമാനം. കുറഞ്ഞ വിലയുള്ള വാഹനങ്ങളില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് തീപ്പിടിത്തത്തിനു കാരണമാണ്. ഇതേക്കുറിച്ച്‌ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയമിച്ചു ബോധവത്കരണം നടത്തും.

വിലകുറച്ച്‌ ഇന്ധനം കിട്ടുന്ന സ്ഥലങ്ങളില്‍ നിന്ന് അവ കൂടുതല്‍ ശേഖരിച്ച്‌ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതു നിര്‍ത്തണം. രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താൻ അനുകൂലമായ കോടതിവിധി നേടിയെടുക്കാൻ ശ്രമിക്കുമെന്നും സമിതി വ്യക്തമാക്കി. പെട്രോളിലെ എഥനോളിനെ ആകര്‍ഷിക്കുന്ന ഒരുതരം ചെറുപ്രാണിയാണ് തീപിടിത്തത്തിനു മറ്റൊരു കാരണമായി പറയുന്നത്. ഇന്ധനം കുടിക്കുന്നതിനായി ഇവ കുഴല്‍ തുരക്കുന്നുവെന്നാണു നിഗമനം. ഇതേക്കുറിച്ച്‌ ശാസ്ത്രീയ പഠനം നടത്തും. അതിനുശേഷമാകും റിപ്പോര്‍ട്ട് നല്‍കുക.
രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group