വാഷിംഗ്ടൺ ഡിസി :ബർലിംഗ്ടൺ രൂപതയിൽ ഈ വർഷം വൈദികരുടെ എണ്ണത്തിൽ വൻകുറവ് നേരിട്ടതായി ഔദ്യോഗികമായി രൂപതാ നേതൃത്വം അറിയിച്ചു.
വെർമോണ്ട് സംസ്ഥാനത്തെ മുഴുവൻ ശുശ്രൂഷ ചെയ്യുന്നത്തിന് മൊത്തം 50 വൈദികർ മാത്രമാണ് ഉള്ളതെന്ന് ബർലിംഗ്ടണിലെ ബിഷപ്പ് ക്രിസ്റ്റഫർ കോയിൻ അറിയിച്ചു .
വിദേശത്തുനിന്ന് എത്തിയ നാല് പുരോഹിതന്മാർ, വിസയുടെ കാലാവധി കഴിഞ്ഞതിനാൽ മടങ്ങിപ്പോയതായും ബിഷപ്പ് പറഞ്ഞു . 68 ഇടവകകളിൽ നിന്നായി
110,000ൽലധികം കത്തോലിക്ക വിശ്വാസികൾ ഉള്ള രൂപതയിൽ ശുശ്രൂഷയ്ക്ക് ഇപ്പോഴുള്ളത്50 രൂപത പുരോഹിതന്മാർക്ക് പുറമേ 44 സ്ഥിരം ഡീക്കന്മാരും 15 അല്മായ ശുശ്രൂഷകരും മാത്രമാണെന്നും ബിഷപ്പ് അറിയിച്ചു , ദൈവവിളികൾ ധാരാളം ഉണ്ടാക്കുന്നതിനായി പ്രാർത്ഥിക്കുവാൻ വിശ്വാസി സമൂഹത്തോട് ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group