വിക്ടർ ലിങ്‌ഡോ, ഷില്ലോംഗ് അതിരൂപതയുടെ പുതിയ ബിഷപ്പ്

Victor Lyngdo, the new Bishop of the Archdiocese of Shillong

ഷില്ലോങ്/ മേഘാലയ : വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ ഷില്ലോംഗ് അതിരൂപതയുടെ ബിഷപ്പായി, ബിഷപ്പ് വിക്ടർ ലിങ്‌ഡോയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4:30 ഓടെയാണ് ഇത് സംബന്ധിച്ച് വത്തിക്കാന്റെ അറിയിപ്പ് ഉണ്ടായത്. വടക്കു കിഴക്കൻ ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ മാതൃരൂപതയാണ് ഷില്ലോംഗ് അതിരൂപത. ആർച്ച്ബിഷപ്പ് ഡൊമിനിക് ജാലയുടെ മരണശേഷം ഒരു ഇടയാനില്ലാതെ അനാഥമായി കിടക്കുകയായിരുന്ന ഈ അതിരൂപതയ്ക്ക് പാപ്പായുടെ പുതിയ നിയമനം ഒരു ആശ്വാസമാവുകയാണ്.

2019 ഒക്ടോബർ 10-ന് അമേരിക്കയിൽ നടന്ന വാഹനാപകടത്തിലാണ് സലേഷ്യൻ വൈദികനും ഷില്ലോംഗ് അതിരൂപതയുടെ ബിഷപ്പുമായിരുന്ന ഡൊമിനിക് ജാല മരണമടയുന്നത്. 64-കാരനായ ബിഷപ്പ് ലിങ്‌ഡോ ഖാസി ഗോത്രവിഭാഗത്തിൽ നിന്നുള്ള വൈദികനാണ്. 1956 ജനുവരി 14-ന് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ വഹ്ലാങ് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. 1987 ജനുവരി 25-ന് പുരോഹിതനായി. 2006-ൽ നോങ്‌സ്റ്റോയിന്റെ ആദ്യത്തെ ബിഷപ്പായി നിയമിതനായപ്പോൾ ഷില്ലോങ്ങിലെ ക്രിസ്ത്യൻ കത്തീഡ്രലിലെ മേരി ഹെൽപ്പ് ഇടവക വികാരിയായിരുന്നു അദ്ദേഹം. പത്തുവർഷത്തിനുശേഷം അദ്ദേഹത്തെ ജോവായ് രൂപതയിലേയ്ക്ക് ബിഷപ്പായി നിയമിച്ചു. അതിനു ശേഷമാണ് ഷില്ലോംഗ് രൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group