ജർമ്മനിയിൽ ഐ എസ് ഭീകരൻ പിടിയിൽ : ലക്ഷ്യം വച്ചത് ക്രൈസ്തവ കൂട്ടക്കൊല

ജർമ്മനി: ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടതായി ജർമ്മനിയിൽ പിടിയിലായ ഇസ്‌ലാമിക തീവ്രവാദിയുടെ വെളിപ്പെടുത്തൽ. 55 വയസ്സുകാരനായ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനിടയിൽ പിടിയിലായ സിറിയൻ സ്വദേശിയും ഐസിസ് അംഗവുമായ യുവാവിന്റേതാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് അബ്ദുല്ല എ.എച്ച്  എന്ന ഇസ്‌ലാമിക തീവ്രവാദിയെ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തത്. ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് ലക്ഷ്യം വെച്ചിരുന്നെന്നും, ക്രൈസ്തവരുടെ  നാവരിയുകയായിരുന്നു ലക്ഷ്യമെന്നും അബ്ദുല്ല പറഞ്ഞു.

“ക്രിസ്താനികളെ നിങ്ങളെ ഞാൻ കൊന്നൊടുക്കും, ഞാൻ നിങ്ങളുടെ നാവരിയും” എന്ന് അബ്ദുല്ല ഒരു ക്രൈസ്തവനെഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. പതിനെട്ട് വയസ്സുള്ളപ്പോൾ അബ്ദുല്ല ജൂവനൈൽ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. നിരവധിയായ തീവ്രവാദ പ്രവർത്തനങ്ങൾ ഇയാൾ നടത്തിയിരുന്നു. 2018-ൽ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ജിഹാദികളെ റിക്രൂട്ട് ചെയ്‌ത കുറ്റത്തിന് അബ്ദുള്ള ജയിലിലായിരുന്നു. അറുപ്പത്തഞ്ചു വയസ്സുകാരനായ തോമസിനെ കൊലപ്പെടുത്തിയതിന് അഞ്ചു ദിവസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്.  ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഹാലിയായിൽ നിന്നും അവധി ആഘോഷിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ട തോമസും പരിക്കേറ്റ മധ്യവയസ്സനും.