പൂഞ്ഞാര്‍ ഫൊറോനാ പള്ളി അസിസ്റ്റന്‍റ് വികാരിയെ പള്ളിമുറ്റത്ത് വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച നടപടി ദൗര്‍ഭാഗ്യകരമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ പാറത്തോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാദൃശ്ചികമായി സംഭവിച്ച ഒറ്റപ്പെട്ട സംഭവമായി പൂഞ്ഞാറിലെ അക്രമ സംഭവത്തെ കാണാന്‍ കഴിയുകയില്ലെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായി പൂഞ്ഞാറിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്ന സംഭവങ്ങള്‍ രാജ്യത്തിന്‍റെ മതേതര സങ്കല്‍പ്പങ്ങളെ അപചയപ്പെടുത്തുന്നവയാണ്. ഏതൊരു വിശ്വാസ സമൂഹത്തിനും അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് ഭരണഘടന അനുവദിക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതി രിക്കുന്നതിനുള്ള ജാഗ്രത ഭരണകൂടങ്ങള്‍ പുലര്‍ത്തേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയോര ജില്ലകളില്‍ വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമണവും കാര്‍ഷിക മേഖലകളിലെ പ്രതിസന്ധികളും ഭരണാധികാരികള്‍ വേണ്ടത്ര ഗൗരവമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group