ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; ഇസ്രായേല്‍ എംബസിയ്ക്കും ആരാധനാലയങ്ങള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശം : വിദേശ വിനോദസഞ്ചാരികള്‍ എത്തുന്ന ഹോട്ടലുകളിലും സുരക്ഷ ശക്തമാക്കണമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ രാജ്യത്തെ പല പ്രധാന സ്ഥലങ്ങളിലും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

ജനത്തിരക്കേറിയ പ്രദേശങ്ങള്‍, ഇസ്രായേല്‍ എംബസി, വിദേശ സഞ്ചാരികള്‍ എത്തുന്ന പ്രദേശങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് മുന്നറിയിപ്പ്. നവരാത്രി മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ആക്രമണ സാധ്യതയെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ വഴി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

വിദേശ വിനോദസഞ്ചാരികള്‍ വന്‍തോതില്‍ താമസിക്കുന്നതിനാല്‍ ഹോട്ടലുകളും തീവ്രവാദികള്‍ ലക്ഷ്യമിട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സാധാരണ വേഷത്തിലെത്തുന്ന പോലീസുകാരാണ് പരിശോധന നടത്തുന്നത്.

സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങളോട് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group